സമാധി

(യോഗനന്ദ പരമഹംസയുടെ “സമാധി” എന്ന ഇംഗ്ലീഷ് കവിതയുടെ മലയാള പരിഭാഷ.  മൂല കവിത താഴെ യൂടുബില്‍ കേള്‍ക്കാം) നിഴലും  വെളിച്ചവും  തന്‍ മൂടുപടം മാറ്റി, അഴലിന്‍ ബാഷ്പമെല്ലാം ഉയര്‍ന്നകന്നു, ക്ഷണികമാനന്ദത്തിന്‍ ഉദയങ്ങള്‍ ദൂര യാത്രയായി, ഇന്ദ്രിയങ്ങള്‍തന്‍  മങ്ങും മരീചിക അഴിഞ്ഞു. അനുരാഗവിരാഗ, ആരോഗ്യമാനാരോഗ്യ, ജനനമരണ, ദ്വന്ദ യവനികതന്‍  ഈ പാഴ് നിഴലുകള്‍ മണ്‍മറഞ്ഞു. അട്ടഹാസച്ചിരിയലകളും, കൊള്ളിവാക്ക്‌ സര്‍പ്പങ്ങളും,  വിഷാദച്ചുഴികളും ,      അലിയുമീപ്പരമാനന്ദത്തിന്‍ കരകാണാക്കടലില്‍. നിശ്ചലമായി മായതന്‍ കൊടുംകാറ്റുകള്‍ തീവ്രമാം അന്തര്‍ജ്ഞാനത്തിന്‍ മാന്ത്രിക വടിയാല്‍ പോയ്‌Continue reading “സമാധി”

മനസ്സ് യോഗ ശാസ്ത്രത്തില്‍

എന്നാണു ഈ പരിവർത്തിയുടെ വിഷമവൃത്തം ആദ്യമായി നമ്മള്‍ തുടങ്ങിയത് എന്ന് നമുക്കറിയില്ല. കാരണം അത്ര അഗാധമായ മനസ്സിന്‍റെ ഭാഗങ്ങളിലേക്ക് നമ്മുടെ ബോധമനസ്സിന് കടന്നു ചെല്ലാന്‍ ആവുന്നില്ല.  മനസ്സിന്‍റെ അഗാധമായ ആഴങ്ങളിലാണ് കര്‍മ്മത്തിന്‍റെയും, കര്‍മ്മ ഫലത്തിന്‍റെയും വിത്തുകള്‍ ആലേഖനം ചെയ്യപ്പെട്ടു കിടക്കുന്നത്. യോഗ ശാസ്ത്രത്തില്‍ “ചിത്ത”ത്തിലാണ് കര്‍മ്മങ്ങള്‍ ശേഖരിച്ച് വക്കുന്നത് എന്ന് പറയുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറകേ പറയുന്നുണ്ട്. പ്രത്യക്ഷമായ പ്രകൃതിയിലെ രണ്ട് പ്രധാന വിഭവങ്ങളാണ് ഊര്‍ജവും കാന്തശക്തിയും. രണ്ടും നമുക്ക് ദൃഷ്ടിഗോചരങ്ങളല്ല. ആധുനിക ശാസ്ത്രത്തിനു പോലും ഈContinue reading “മനസ്സ് യോഗ ശാസ്ത്രത്തില്‍”

കർമ്മവും പുനർജന്മവും

  നമ്മുടെ തന്നെ ജീവിതവും നമ്മുടെ ചുറ്റുമുള്ള ജീവിതവും അവധാനതയോടെ ശ്രദ്ധിച്ചാൽ പൊരുത്തക്കേടുകൾ എന്ന്  തോന്നാവുന്ന ചില വസ്തുതകൾ നമ്മുടെ ശ്രദ്ധയിൽ വന്നേക്കാം. പലരും ജീവിതത്തിൽ രോഗം, ദാരിദ്ര്യം, അക്രമങ്ങൾ, കലഹങ്ങൾ, ശിഥിലമായ ബന്ധങ്ങൾ എന്ന്    തുടങ്ങി വൈവിദ്ധ്യമാർന്ന രീതികളിൽ കഷ്ടപ്പെടുന്നത് കാണാം. മറ്റുചിലരാകട്ടെ, ജീവിതത്തിലൂടെ ഏറെക്കുറെ അനായാസേന കടന്നുപോകുന്നു. ദുർമാർഗികളും, അധർമ്മികളും ആയി ജീവിക്കുന്ന പലരും പ്രായേണ ഭൗതികമായ  സുഖ സമൃദ്ധിയിൽ കഴിയുന്നതായി കാണാം. എന്നാൽ അദ്ധ്വാന ശീലരും, സത്യസന്ധരും, ധർമിഷ്ഠരും ആയ പലരും പരാജയംContinue reading “കർമ്മവും പുനർജന്മവും”