Dhyanavidya (The Knowledge of Meditation)

Meditation & Conscious Living

ധ്യാനവും, സപ്രജ്ഞ ജീവിതവും

Welcome to “Meditation” and “Conscious Living“. These two are the topics of this website.

The main purpose of this website is to give a helping hand to those who wish to practice meditation and to encourage everyone to develop a habit of living a Conscious Life with higher awareness. Contrary to popular misconception today, meditation is not a religious practice. Meditation is a means of expanding “our consciousness” and realizing our full potential as human beings. Just as water quenches everyone’s thirst, food alleviates everyone’s hunger, paracetamol relieves everyone’s headache, so does meditation work equally effectively on everyone, regardless of caste, religion, and body color.

The very usage of the word “our” consciousness is actually a misnomer. Because the expression “our” or “my” refers to “consciousness”  being some object held by the subject “I” or “we”. (“consciousness” and “awareness” are other words with essentially the same meaning. Both words are synonymous with one another in the context of our discussion now). But this implication is not true. What we perceive as ‘we’ or ‘I’ is actually “awareness” or “consciousness”. The awareness of  ‘I’ as the experiencer is really the  “consciousness”. The body and mind are merely two objects of instruments possessed and used temporarily by the subject “Consciousness”. When we say “my body” and “my mind”, it is clear that the “I” is different from the body and mind. That “I” is a ‘consciousness’,. It is not an object. It is pure subjectivity. The body and mind are the objects. “Conscious Living” is living our life with this understanding of this distinction and the realization that I am neither body nor mind, but I am Consciousness.

We human beings are fundamentally different from minerals, plants, and animals. This is because the “awareness” or “consciousness” of enlivening our bodies and minds is more expanded than the “awareness” or “consciousness” of other physical entities enlivening them. However, the fundamental characteristic of all units of consciousness is the same in all material objects. The main difference between all material objects is the level of expansion of consciousness within that physical form.

Consciousness in a grain of sand is just enough “awareness” to maintain the shape and form given to that grain of sand for a certain period of time. Within each grain of sand is encoded the necessary awareness and information (data) to do so. That awareness can undoubtedly be the ‘life’ of a grain of sand.

The members of the plant world are entities with a more developed consciousness than that of the mineral world. The ‘consciousness’ of plants holds and processes more information than that of the mineral world, and as a result,  expresses ‘life’ in a more complex way than the sand of grain. Likewise, the animals have an even more expanded consciousness capable of expressing life in a more sophisticated way than the members of the plant world.

But, compared to the mineral world, plant world, and animal world, human consciousness is very high in development. However, human consciousness is NOT fully developed yet. In fact, the Consciousness that we are today at the beginning of its development for which a huge potential exists. We still have a long way to go from our current level of consciousness. It is in this context that Meditation and Conscious Living” are going to help us.


“Life” is an ongoing evolutionary process in our realm of existence as we live and go through various experiences. All things, though different in form and appearance, are essentially the same “Consciousness” at different stages of expansion. The only difference between material manifestations is in the degree of development of consciousness underlying that object.

In fact, “consciousness” is synonymous with “life”. “Consciousness” is the “self-consciousness” of the ‘I’. ‘Awareness’ is the self-awareness of one’s own “being”.  Consciousness is what makes all experiences experiential to the experiencer. Consciousness is the factor that actually experiences all experiences. It is not our body that undergoes experiences in reality. It is not our mind that undergoes experiences. Consciousness alone is the true experiencer – the “I-ness” in us. The mind is the instrument that evaluates experiences and makes prejudgments accordingly. Emotions arise due to such prejudices given by the mind. The mind is just an efficient tool that does all this work.  Neither the mind nor the body experiences it. Experiencing is the function of  “awareness” or “consciousness”. That awareness/consciousness is who we truly are.

We have an innate, permanent awareness of our own existence. That awareness is truly our “LIFE”. We have a self-aware knowledge that we exist.  It is this awareness of being aware is what we casually call “life”. We also know that others have that awareness like we are;  so they are also units of awareness. But how much of our awareness is ‘conscious’. ‘wakeful’, awareness? How much aware are we?   It depends on the extent of our current state of awareness.


Awareness is not intelligence. The level of our awareness reflects our intelligence. Let us understand what awareness/consciousness is with a comparison. If our awareness /consciousness is the size of a lemon, then when we read a book our understanding of that book will be the size of that lemon. If our awareness is the size of a football, our understanding of the book when we read a book is the size of a football.

Meditation expands our awareness. That is how important meditation is in our lives. Meditation is both an art and a science. As in all arts, perfection and mastery in meditation can only be achieved through practice. There is no doubt that if the practice is backed up by a solid knowledge of what is being practiced, the practice will become even more effective. That will be a great impetus for newcomers to mediation. 

Here are some of the  quotes on meditation that have come down to us from the distant past to present times.

“Our neurological findings have shown that different types of meditations and prayer affect different parts of the brain in different ways, and each one appears to have a beneficial effect on our neurological functioning and physical and emotional health. Some techniques increase blood flow to the frontal, parietal, temporal, and limbic areas of the brain, while others decrease metabolic activity in these areas. Intensive meditation may also trigger an unusual form of neural activity – deafferentation – in which one part of the brain ignores the information being sent to it by other parts. When this happens, we radically alter our everyday perception of the world. 
By manipulating our breath, body, awareness, feelings, and thoughts, we can decrease tension and stress. We can evoke or suppress specific emotions and focus our thoughts on ways that biologically influence other parts of the brain.  From a neuroscientific perspective, this is astonishing because it upsets the traditional view that we cannot voluntarily influence nonconscious areas of the brain. Only human beings can think themselves into happiness or despair, without any influence from the outside world. Thus, the more we engage in spiritual practices, the more control we gain over our body, mind and fate” (Taken from the book “How GOD Changes Your Brain – Breakthrough Findings from a Leading Neuroscientist” , written by Andrew Newberg, M.D. and Mark Robert Waldman, published by Ballantine Books, New York (2009)

“If every eight year old in the world is taught meditation, we will eliminate violence from the world within one generation” – Dalai Lama (Born in AD 1935)

“yogaś citta-vṛtti-nirodhaḥ” (Yoga is the neutralization of  the whirlpools of the mind-stuff” – Patanjali in Yoga Sutra (Circa B.C.E 200)

“Let go of your mind, and then be mindful; close your ears and listen” – Jalāl ad-Dīn Muhammad Rūmī (AD 1207-1273)

Even a little practice of meditation will free one from dire fears and colossal sufferings. —Bhagavad Gita
“A Meditation is well done, if all you did was fight distraction” -St.Teresa of Avila (AD 1515 – 1582)

“Practice Meditation.You will find that you are carrying within your heart, a portable paradise: – Yogananda Paramahansa (AD 1893 – 1952)

“Yes, there is a Nirvanah; it is leading your sheep to a green pasture, and in putting your child to sleep, and in writing the last line of your poem.” – Khalil Gibran (AD 1883-1931)

“Most people live on the surface of life. But it is by deep-sea diving in the ocean of thought that you receive the pearls of knowledge” – Yogananda Pramahansa (AD 1893 – 1952)

“If you wonder what you were doing in the past, look at your body; to know what will happen to you in the future, look at your mind” – Dalai Lama (Born in AD 1935)

“Meditation is just to be, not doing anything – no action, no thought, no emotion. You just are. And it is a sheer delight. From where does this delight come when you are not doing anything? It comes from nowhere, or, it comes from everywhere. It is uncaused, because the existence is made of the stuff called joy. It needs no cause, no reason. If you are unhappy you have a reason to be unhappy; if you are happy you are simply happy – there is no reason for it. Your mind tries to find a reason because it cannot believe in the uncaused, because it cannot control the uncaused – with the uncaused the mind simply becomes impotent. So the mind goes on finding some reason or other. But I would like to tell you that whenever you are happy, you are happy for no reason at all, whenever you are unhappy, you have some reason to be unhappy – because happiness is just the stuff you are made of. It is your very being, it is your innermost core. Joy is your innermost core.” – Osho (AD 1931-1990)

“Let your eyes be turned to him and you will have light” –  (King David (BCE 907-837) in Torah, Psalms 34:5 )

“We can actually accelerate the process through meditation, through the ability to find stillness through loving actions, through compassion and sharing, through understanding the nature of the creative process in the universe and having a sense of connection to it. So, that’s conscious evolution”. – Deepak Chopra (Born in 1946)

ധ്യാനവും“, “സപ്രജ്ഞ ജീവിതവും” എന്നീ രണ്ടു വിഷയങ്ങളിലേക്ക് ഏവർക്കും സ്വാഗതം. ഇത് രണ്ടും ആണ് ഈ വെബ് സൈറ്റിലെ വിഷയങ്ങൾ.

ഈ വെബ്‌ സൈറ്റിൻ്റെ പ്രധാന ലക്ഷ്യം ധ്യാനം പരിശീലിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കൈ സഹായം നൽകുകയും ഉയർന്ന പ്രജ്ഞാനത്തോടെ അഥവാ ഉയർന്ന അവബോധത്തോടെ ഉള്ള ഒരു ജീവിതം ശീലമാക്കി വളർത്തിയെടുക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഇന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നതിൽ നിന്നും വിപരീതമായി ധ്യാനം എന്നത് മതപരമായ ഒരു ആചാരമല്ല. ധ്യാനം എന്നത് “നമ്മുടെ അവബോധം” വികസിപ്പിക്കുവാനും മനുഷ്യർ എന്ന നിലയിൽ നമ്മുടെ മുഴുവൻ സാദ്ധ്യതകളും സാക്ഷാത്ക്കരിക്കുവാനും ഉള്ള ഒരു ഉപാധിയാണ്. ജലം എല്ലാവര്‍ക്കും ദാഹം ശമിപ്പിക്കുന്നതു പോലെ, ആഹാരം എല്ലാവരിലും വിശപ്പകറ്റുന്നതു പോലെ, പാരാസെറ്റാമോള്‍ എല്ലാവരിലും തലവേദന കുറയ്ക്കുന്നതു പോലെ, ധ്യാനവും, ജാതി മത വിശ്വാസങ്ങള്‍ക്കും, ശരീരത്തിന്‍റെ നിറ ഭേദങ്ങള്‍ക്കും അതീതമായി എല്ലാവരിലും ഒരുപോലെ ഫലവത്തായി പ്രവര്‍ത്തിക്കും.

“നമ്മുടെ” അവബോധം എന്ന പദപ്രയോഗം തന്നെ സത്യത്തിൽ തെറ്റാണ്. കാരണം, “നമ്മുടെ” അല്ലെങ്കിൽ “എൻ്റെ” എന്ന പദപ്രയോഗം “അവബോധം” (അല്ലെങ്കിൽ “പ്രജ്ഞാനം” – രണ്ടു പദങ്ങളും അടിസ്ഥാന അർത്ഥത്തിൽ ഒന്നുതന്ന ) എന്നത് ‘നമ്മൾ’ അല്ലെങ്കിൽ ‘ഞാൻ’ കൈവശം സൂക്ഷിക്കുന്ന ഒരു വസ്തുവായി സൂചിപ്പിക്കുന്നു. എന്നാൽ ആ സൂചന ശരിയല്ല. ‘നമ്മൾ’ അല്ലെങ്കിൽ ‘ഞാൻ’ എന്ന് വിവക്ഷിക്കുന്നത് എന്താണോ അതാണ് യഥാർത്ഥത്തിൽ “അവബോധം” അഥവാ “പ്രജ്ഞാനം”. ‘ഞാൻ’ബോധം ആണ് “അവബോധം”, അല്ലെകിൽ “പ്രജ്ഞാനം”. ഈ ശരീരവും മനസ്സും “അവബോധം” അഥവാ “പ്രജ്ഞാനം” താത്കാലികമായി കൈവശം വച്ച് ഉപയോഗിക്കുന്ന രണ്ടു ഉപകരണങ്ങൾ മാത്രമാണ്. “എൻ്റെ ശരീരം”, “എൻ്റെ മനസ്സ്” എന്ന് പറയുമ്പോൾ തന്നെ “ഞാൻ” ഇപ്പറഞ്ഞ രണ്ടിൽ നിന്നും വേറിട്ട മറ്റൊന്നാണ് എന്ന് വ്യക്തമാണല്ലോ. ആ “ഞാൻ” എന്നത് ഒരു ‘ബോധം’ ആണ്, ഒരു വസ്തുവല്ല. ശരീരവും മനസ്സും ആണ് വസ്തുക്കൾ. ഈ വ്യത്യാസം മനസ്സിലാക്കി, ഞാൻ ശരീരമോ മനസ്സോ അല്ല എന്ന തിരിച്ചറിവോടെ ആണ് നിമിഷം ജീവിക്കുന്നതാണ് “സപ്രജ്ഞ ജീവിതം”.

മനുഷ്യരായ നമ്മൾ മൺതരി പോലുള്ള ധാതുക്കളിൽ നിന്നും സസ്യങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നും അടിസ്ഥാനപരമായി വ്യത്യസ്തരാണ്. കാരണം, നമ്മുടെ ശരീരത്തേയും മനസ്സിനേയും എടുത്ത് ഉപയോഗിക്കുന്ന “അവബോധം” അഥവാ “പ്രജ്ഞാനം”, മറ്റ് ഭൗതിക അസ്തിത്വങ്ങളെ അവക്കുള്ളിൽ നിന്ന് കൊണ്ട് ഉപയോഗിക്കുന്ന “അവബോധത്തെ” അഥവാ “പ്രജ്ഞാനത്തെ” അപേക്ഷിച്ച് കൂടുതൽ വികസിച്ച അവസ്ഥയിലാണ്. എന്നിരുന്നാലും, എല്ലാ അവബോധ ഏകകങ്ങളുടേയും അടിസ്ഥാന സ്വഭാവത്തിലുള്ള വൈശിഷ്ട്യം എല്ലാ ഭൗതിക വസ്തുക്കളിലും ഒരുപോലെയാണ്. ഒരു ഭൗതിക രൂപത്തിനുള്ളിലെ അവബോധത്തിൻ്റെ വികാസനില മാത്രമാണ് ഭൗതികമായ സകല വസ്തുക്കൾ തമ്മിലുള്ള പ്രധാനമായ വ്യത്യാസം.

ഒരു മണൽ തരിയിലുള്ള അവബോധം ആ മണൽ തരിക്ക് നല്കപ്പെട്ടിരിക്കുന്ന ആകൃതിയും രൂപവും ഒരു നിശ്ചിത സമയത്തേക്ക് നിലനിർത്താൻ മതിയായ വിധത്തിൽ മാത്രമുള്ള “അവബോധ”മാണ്. ഓരോ മണൽ തരികൾക്കുള്ളിലും അക്കാര്യം നിർവഹിക്കുവാൻ കഴിയുന്ന തരത്തിൽ ആവശ്യമായ അവബോധവും വിവരസങ്കേതങ്ങളും (ഡാറ്റാ) എൻകോഡ് ചെയ്തിട്ടുണ്ട്. ആ അവബോധമാണ് ഒരു മണൽ തരിയുടെ ‘ജീവൻ’ എന്ന് നിസ്സംശയം പറയാം.

സസ്യലോകത്തിലെ അംഗങ്ങൾ ധാതുലോകത്തേക്കാൾ കൂടുതൽ വികസിതമായ അവബോധം ഏകകങ്ങൾ ആണ്. അവരുടെ ‘അവബോധം’ കൂടുതൽ വിവര സങ്കേതങ്ങൾ കൈവശം വയ്ക്കുകയും പ്രോസസ്സ് ചെയ്യുകയും, അതിൻ്റെ ഫലമായി ഒരു മൺതരിയെക്കാൾ ‘ജീവിതം’ കൂടുതൽ സങ്കീർണ്ണമായ രീതിയിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ, മൃഗങ്ങളുടെ ലോകത്തിലും ഇതേ കാര്യം സസ്യലോകത്തേക്കാൾ കൂടുതൽ സങ്കീർണ്ണമായ രീതിയിൽ നിർവഹിക്കുവാൻ പ്രാപ്‌തമായ വിധത്തിൽ വികസിച്ച അവബോധമാണ് ഉള്ളത്.

എന്നാൽ, ധാതുലോകം, സസ്യലോകം, മൃഗലോകം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, മനുഷ്യാവബോധം വികാസത്തിൽ വളരെ ഉയരത്തിലാണ്. എന്നിരുന്നാലും, മനുഷ്യാവബോധം പൂർണ്ണമായും ഇനിയും വികസിച്ചിട്ടില്ല. വാസ്തവത്തിൽ, മനുഷ്യനിൽ ഇന്നുള്ളത് അവബോധ വികാസത്തിൻ്റെ തുടക്കം മാത്രമാണ്. നമ്മുടെ ഇന്നത്തെ അവബോധനിലയിൽ നിന്നും ഒരുപാട് ദൂരം ഇനിയും മുന്നോട്ട് പോകാനുണ്ട്. ഈ സാഹചര്യത്തിലാണ് ധ്യാനവും സപ്രജ്ഞ ജീവിതവും” നമ്മളെ സഹായിക്കാൻ പോകുന്നത്.

“ജീവിതം”, എന്നത് നമ്മൾ ജീവിക്കുകയും വിവിധ അനുഭവങ്ങളിലൂടെ കടന്നുപോകുകയും ചെയ്യുമ്പോൾ നമ്മുടെ അസ്തിത്വ മണ്ഡലത്തിൽ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പരിണാമ പ്രക്രിയയാണ്. എല്ലാ വസ്തുക്കളും, അതിൻ്റെ ബാഹ്യ രൂപവും ഭാവവും വ്യത്യസ്തമായിരുന്നാലും , അടിസ്ഥാനപരമായി “അവബോധം” ഒന്നേ ഒന്നുതന്നെയാണ്. ആകെ ഉള്ള വ്യത്യാസം ആ വസ്തുവിന് അടിസ്ഥാനമായിരിക്കുന്ന അവബോധത്തിൻ്റെ വികാസത്തിൻ്റെ നിലയിൽ മാത്രമാണ്.

സത്യത്തിൽ, “അവബോധം” എന്നത് “ജീവിതം” എന്നതിൻ്റെ പര്യായമാണ്. “അവബോധം” എന്നത് ‘ഞാൻ’ എന്ന “സ്വബോധമാണ്”. ഒരാളുടെ സ്വന്തം “അസ്തിത്വത്തെ”ക്കുറിച്ചുള്ള സ്വബോധമാണ്, ‘അവബോധം’. അല്ലെങ്കിൽ ‘പ്രജ്ഞാനം’. അവബോധമാണ് എല്ലാ അനുഭവങ്ങളേയും അനുഭവസ്ഥർക്ക് അനുഭവവേദ്യമാക്കുന്നത്. അവബോധമാണ് എല്ലാ അനുഭവങ്ങളുളേയും യഥാർത്ഥത്തിൽ അനുഭവിക്കുന്ന ഘടകം. നമ്മുടെ ശരീരമല്ല അനുഭവങ്ങളെ അനുഭവിക്കുന്നത്. നമ്മുടെ മനസ്സല്ല അനുഭവങ്ങളെ അനുഭവിക്കുന്നത്. അവബോധം മാത്രമാണ് യഥാർത്ഥ അനുഭവസ്ഥൻ. മനസ്സ് അനുഭവങ്ങളെ വിലയിരുത്തുകയും അതനുസരിച്ച് മുൻ‌ വിധികൾ നടത്തുകയും ചെയ്യുന്ന ഉപകരണം ആണ്. മനസ്സ് നൽകുന്ന അത്തരം മുൻവിധികൾ മൂലമാണ് വികാരങ്ങൾ ഉദിച്ചുയരുന്നത്. മനസ്സ് ഇതെല്ലാം ചെയ്യുന്ന ഒരു ഉപകരണം മാത്രമാണ്. മനസ്സോ ശരീരമോ അല്ല അനുഭവിക്കുന്നത്. അനുഭവിക്കുന്നത് അവബോധമാണ്. ആ അവബോധം ആണ് ശരിക്കുള്ള നമ്മൾ.

നമ്മുടെ സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള നമുക്ക് സഹജമായ, നമുക്ക് തന്നെ സ്ഥിരമായി ഉള്ള ഒരു അറിവ് ഉണ്ട്. ആ അറിവാണ് സത്യത്തിൽ നമ്മുടെ ജീവൻ. നാം ബോധ സമേതം നിലനിൽക്കുന്നു എന്ന് നമുക്ക് തന്നെ സ്വയം അറിയുന്ന ഒരു അറിവുണ്ട്. അതിനെ ആണ് നമ്മൾ “ജീവൻ” എന്ന് അറിയാതെ ആണെങ്കിലും വിവക്ഷിക്കുന്നത്. ആ അവബോധം മറ്റുള്ളവർക്കും ഉണ്ട് എന്നും നമുക്കറിയാം, അതിനാൽ അവരും അവബോധമാണ്. എന്നാൽ നമ്മുടെ അവബോധം എത്രമാത്രം ഉണർന്ന നിലയിലുള്ള അവബോധം ആണ്? ഇതാണ് മറ്റ് അവബോധങ്ങളെക്കുറിച്ചുള്ള നമ്മുടെ അവബോധത്തിൻ്റെ പ്രാപ്തിയുടെ നിലവിലെ സീമകൾ. നമ്മുടെ അവബോധാവസ്ഥയുടെ വ്യാപ്തിയേയും വികാസത്തേയും ആശ്രയിച്ചാണ് ഇക്കാര്യം നിലകൊള്ളുന്നത്.

അവബോധം എന്നത് ബുദ്ധിശക്തിയല്ല. അവബോധ വികാസത്തിൻ്റെ നില ബുദ്ധിശക്തിയെ പ്രതിഫലിപ്പിക്കുന്നുണ്ട്. ഒരു താരതമ്യം ഉപയോഗിച്ച് നമുക്ക് അവബോധം എന്താണെന്ന് മനസ്സിലാക്കാം. നമ്മുടെ അവബോധം ഒരു നാരങ്ങയുടെ വലുപ്പമാണെങ്കിൽ, ഒരു പുസ്തകം വായിക്കുമ്പോൾ ആ പുസ്തകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ ആ നാരങ്ങയുടെ വലുപ്പത്തിലായിരിക്കും. നമ്മുടെ അവബോധം ഒരു ഫുട്ബോളിൻ്റെ വലുപ്പമാണെങ്കിൽ, ഒരു പുസ്തകം വായിക്കുമ്പോൾ ആ പുസ്തകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ ഒരു ഫുട്ബോളിൻ്റെ വലുപ്പമായിരിക്കും.

ധ്യാനം നമ്മുടെ അവബോധത്തെ വികസിപ്പിക്കുന്നു. അവബോധം തന്നെ ആണ് നമ്മൾ എന്ന് തിരിച്ചറിയുകയും ആ അവബോധത്തെ വികസിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടു ധ്യാനം എന്നത് അത്രമാത്രം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിൽ.

ധ്യാനം എന്നത് ഒരേ സമയം ഒരു കലയും ഒരു ശാസ്ത്രവും ആണ്. എല്ലാ കലാ രംഗത്തും എന്നപോലെ, ധ്യാനത്തിലും പൂര്‍ണ്ണതയും നൈപുണ്യവും കൈവരുന്നത് പരിശീലനത്തില്‍ കൂടി മാത്രമാണ്. പരിശീലനത്തിന് ഉപോത്ബലകമായി അതിന് പുറകില്‍, എന്താണോ പരിശീലിക്കുന്നത് അതിനെക്കുറിച്ചുള്ള അടിയുറച്ച അറിവ് കൂടി ഉണ്ടെങ്കില്‍, അതൊരു സംയോഗകര്‍മ്മമായി ഭവിക്കും എന്നതിന് സംശയമില്ല. അങ്ങിനെ എങ്കില്‍, ധ്യാനത്തിലേക്ക് ആദ്യമായി വരുന്നവർക്ക് തങ്ങളുടെ പരിശീലനം ഉറച്ച കാല്‍ വൈപ്പുകളോടെ സമാരംഭിക്കാന്‍ കഴിയും.

അതിവിദൂരമായ  പഴയ കാലം മുതല്‍ ഇന്നത്തെ  കാലഘട്ടം വരെ ഉള്ള കാലയളവില്‍ , ധ്യാനത്തെ കുറിച്ച്   നമുക്ക് ലഭിച്ചിട്ടുള്ള ചില ഉദ്ധരണികള്‍, ഇതാ ഇവിടെ കൊടുക്കുന്നു.

“ഞങ്ങളുടെ നാഡീശാസ്‌ത്ര പഠനങ്ങള്‍ അനുസരിച്ച്, ഭിന്നങ്ങളായ ധ്യാന രീതികള്‍ അല്ലെങ്കില്‍ പ്രാര്‍ത്ഥനാ രീതികള്‍ മസ്തിഷ്കത്തിന്‍റെ വിവിധ ഭാഗങ്ങളെ  വിവിധ രീതികളില്‍ ആണ് സ്വാധീനിക്കുന്നത്. അവ ഓരോന്നും നാഡികളുടെ പ്രവര്‍ത്തനങ്ങളേയും, ശാരീരികവും, വൈകാരികവും ആയ ആരോഗ്യത്തേയും ഗുണകരമായ വിധത്തില്‍ ആണ് ബാധിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടി വരുന്നത്. ചില സമ്പ്രദായം മസ്തിഷ്കത്തിന്‍റെ ഫ്രോണ്‍ടല്‍, പരൈറ്റല്‍, ടെമ്പോറല്‍, ലിംബിക് തുടങ്ങിയ ഭാഗങ്ങലേക്ക് ഉള്ള രക്ത ഓട്ടം വര്‍ദ്ധിപ്പിക്കുമ്പോള്‍, മറ്റു ചിലവ ഈ ഭാഗങ്ങളിലെ മെറ്റാബോളിക് പ്രവര്‍ത്തനങ്ങളെ കുറക്കുന്നു. തീവ്രമായ ധ്യാനം, പലപ്പോഴും വളരെ അസാധാരണമായ ഒരു  മസ്തിഷ്ക പ്രവര്‍ത്തനത്തിന്   – ഡിയാഫെറന്‍ടേഷന്‍  എന്ന് പറയും –  തുടക്കം കുറിക്കുന്നു. മസ്തിഷ്കത്തിന്‍റെ ഒരു ഭാഗം, മറ്റു ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരണങ്ങള്‍ ഗൗനിക്കാതിരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് സംഭവിക്കുമ്പോള്‍, നിത്യജീവിതത്തിലെ നമ്മുടെ അവബോധം ഗണ്യമായ രീതിയില്‍ മാറി മറയുന്നു. 

കൌശല പൂര്‍വ്വം നമ്മുടെ ശ്വാസോച്ഛ്വാസം, ശരീരം, അവബോധം, വികാരങ്ങള്‍, ചിന്തകള്‍ എന്നിവയെ കൈകാര്യം ചെയ്താല്‍ , സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും കുറയും. നമുക്ക് വികാരങ്ങളെ ഉണര്‍ത്താനോ, അടിച്ചമര്‍ത്താനോ കഴിയും. അതുപോലെ തന്നെ, മസ്തിഷ്കത്തിന്‍റെ മറ്റു ഭാഗങ്ങളെ ശാരീരികമായി സ്വാധീനിക്കുന്ന വിധത്തില്‍, നമ്മുടെ ചിന്തകളെ,  കേന്ദ്രീകരിക്കാന്‍ നമുക്ക് കഴിയും. നാഡീശാസ്‌ത്രത്തിന്‍റെ വീക്ഷണത്തില്‍ നിന്ന് നോക്കിയാല്‍,  ഇത് വളരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കാരണം, സ്വന്തം ഇച്ഛ കൊണ്ട് മസ്തിഷ്കത്തിന്‍റെ  സചേതനമല്ലാത്ത ഭാഗങ്ങളെ സ്വാധീനിക്കുവാന്‍ കഴിയുകയില്ല എന്ന പരമ്പരാഗതമായ വീക്ഷണത്തെ തകിടം മരിക്കുന്ന ഒന്നാണ് അത്. മനുഷ്യര്‍ക്കു മാത്രമേ ബാഹ്യമായ സ്വാധീനമില്ലാതെ  തന്‍റെ ചിന്തകള്‍ ഉപയോഗിച്ചു കൊണ്ട് സ്വയം സന്തോഷവാന്‍ ആകുവാനോ, നിരാശനാകുവാനോ ഉള്ള കഴിവുള്ളൂ.  അങ്ങിനെ, ആത്മീയമായ പരിശീലനങ്ങളില്‍ കൂടുതല്‍ വ്യാപ്രുതരാവുന്നതോടെ നമ്മുടെ ശരീരത്തിനും, മനസ്സിനും വിധിനിര്‍ണ്ണായങ്ങള്‍ക്കും മേല്‍ നമുക്ക് ഒരു നിയന്ത്രണം കൈ വരുന്നു.” (ആന്‍ഡ്ര്യൂ ന്യൂബെര്‍ഗ് എം ഡി യും, മാര്‍ക്ക് റോബര്‍ട്ട് വാല്‍ഡമാനും ചേര്‍ന്ന് 2009 ല്‍ എഴുതി, ന്യൂയോര്‍ക്കിലെ ബല്ലാന്‍ടൈന്‍ ബുക്സ് പ്രസിദ്ധപ്പെടുത്തിയ    “ഹൌ ഗോഡ് ചേന്‍ജസ് യുവര്‍ ബ്രയിന്‍ –  ബ്രേക് ത്രൂ ഫൈന്‍ഡിങ്ങ്സ്  ഫ്രം എ ന്യൂറോസയന്റിസ്റ്റ്” എന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്തത്. )

“ലോകത്തിലെ എല്ലാ എട്ടു വയസ്സുകാരേയും ധ്യാനം പഠിപ്പിച്ചാല്‍, ഒരൊറ്റ തലമുറ കൊണ്ട് ലോകത്ത് നിന്നും അക്രമം തുടച്ചു നീക്കാന്‍ നമുക്ക് കഴിയും” – ദലൈലാമ  ക്രിസ്തു വര്‍ഷം 1935-ല്‍ ജനിച്ചു)

“യോഗസ്‌ ചിത്ത വൃത്തി നിരോധ::” (യോഗ എന്നാല്‍ ചിത്തവൃത്തികളുടെ നീര്‍ ചുഴികളെ നിര്‍വീര്യമാക്കലാണ്” – പതാഞ്ജലി, യോഗ സൂത്രയില്‍. (ഉദ്ദേശ്യം ക്രിസ്തുവിന് 200 വര്‍ഷം മുന്‍പ്)

“മനസ്സിനെ വിട്ടു കളഞ്ഞേക്കൂ, എന്നിട്ട് ജാഗ്രതയോടെ ഇരിക്കൂ; ചെവികള്‍ അടച്ച് പിടിച്ച്  കേള്‍ക്കൂ” –  ജലാലുദ്ദീന്‍ മുഹമ്മദ്‌ റൂമി (ക്രി.വ. 1207-1273)

ധ്യാനം അല്പമായെങ്കില്‍ പോലും അഭ്യസിച്ചാല്‍, ഭീതി ദായകങ്ങള്‍ ആയ  പടുകൂറ്റന്‍ പീഡാനുഭവങ്ങളില്‍ നിന്നും മുക്തി നേടാനാകും. – ഭഗവത് ഗീത 

“ശ്രദ്ധ പതറിപ്പോകാതിരിക്കാനുള്ള ശ്രമം മാത്രമേ നിങ്ങള്‍ ചെയ്തുള്ളൂ എങ്കില്‍ പോലും, അത് നന്നായി ചെയ്ത ധ്യാനം തന്നെ ആണ്” – ആവിലയിലെ പരിശുദ്ധ തെരേസ (ക്രി.വ. 1515-1582)

“ധ്യാനം പരിശീലിക്കൂ. കൊണ്ടുനടക്കാവുന്ന ഒരു സ്വര്‍ഗ്ഗം നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ വഹിക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും”   – യോഗാനന്ദ പരമഹംസ (ക്രി.വ. 1893-1952)

“അതേ. നിര്‍വാണം എന്ന ഒന്നുണ്ട്; അത് നിങ്ങളുടെ ആടുകളെ പുല്ലു നിറഞ്ഞ മേച്ചില്‍പ്പുറങ്ങളിലേക്ക് നയിക്കുന്നു, നിങ്ങളുടെ കുഞ്ഞിനെ കിടത്തി ഉറക്കുന്നു,  നിങ്ങളുടെ കവിതയിലെ അവസാന വരിയും എഴുതുന്നു” – ഖലീല്‍ ജിബ്രാന്‍ (ക്രി.വ. 1883-1931)

“മിക്കവരും ജീവിതത്തിന്‍റെ പ്രതലങ്ങളില്‍ മാത്രം വസിക്കുന്നവരാണ്. പക്ഷേ, ചിന്താ സാഗരത്തിന്‍റെ ആഴക്കടലില്‍ മുങ്ങുന്നവര്‍ക്ക് മാത്രം ആണ് ജ്ഞാനത്തിന്‍റെ മുത്തുകള്‍ ലഭിക്കുന്നത്” –  യോഗാനന്ദ പരമഹംസ (ക്രി.വ. 1893-1952)

“നിങ്ങളുടെ ഭൂത കാലത്തില്‍ നിങ്ങള്‍ എന്താണ് ചെയ്തിരുന്നത് എന്നറിയണം എങ്കില്‍, നിങ്ങളുടെ ശരീരത്തിലേക്ക് നോക്കൂ; ഭാവിയില്‍ നിങ്ങള്‍ക്ക് എന്ത് സംഭവിക്കും എന്നറിയണമെങ്കില്‍, നിങ്ങളുടെ മനസ്സിലേക്ക് നോക്കൂ” – ദലൈലാമ  ക്രിസ്തു വര്‍ഷം 1935-ല്‍ ജനിച്ചു)

“ധ്യാനം എന്നാല്‍ എന്തെങ്കിലും ചെയ്യുക എന്നല്ല.  വെറുതെ നിങ്ങളായി തന്നെ ഇരിക്കുക എന്നാണ് – ഒരു പ്രവൃത്തിയും ഇല്ല, ഒരു ചിന്തയും ഇല്ല, ഒരു വികാരവും ഇല്ല.  വെറും നിങ്ങള്‍. അത് ശുദ്ധമായ ആനന്ദമാണ്. നിങ്ങള്‍ ഒന്നും ചെയ്യാതിരിക്കുമ്പോള്‍ എവിടെ നിന്നും ആണ് ഈ ആനന്ദം വന്നു ചേരുന്നത്? അത് എങ്ങു നിന്നും വരുന്നതല്ല. അല്ലെങ്കില്‍, അത് എല്ലായിടത്തു നിന്നും വരുന്നതാണ്. അത് അകാരണമായി ഉണ്ടായതാണ്, കാരണം, ആനന്ദം എന്ന വസ്തു ഉപയോഗിച്ചാണ് സൃഷ്ടി ഉണ്ടായിരിക്കുന്നത്. അതിന് ഒരു ഹേതു ആവശ്യമില്ല, ഒരു കാരണം ആവശ്യമില്ല. നിങ്ങള്‍ അസന്തുഷ്ടന്‍ ആണെങ്കില്‍, സന്തുഷ്ടന്‍ ആകുവാന്‍ നിങ്ങള്‍ക്ക് ഒരു കാരണം ഉണ്ട്; നിങ്ങള്‍ സന്തുഷ്ടന്‍ ആണെങ്കില്‍, നിങ്ങള്‍ വെറുതേ സന്തുഷ്ടന്‍ ആണ് – അതിന് ഒരു കാരണം ഇല്ല. നിങ്ങളുടെ മനസ്സ് ഒരു കാരണം കണ്ടു പിടിക്കാന്‍ ശ്രമിക്കുന്നു. കാരണം, കാരണമില്ലാതെ ഉണ്ടാകുന്ന ഒന്നിനെ അതിന് വിശ്വസിക്കാന്‍ ആകുന്നില്ല, കാരണമില്ലാത്ത ഒന്നിനെ അതിന് നിയന്ത്രിക്കാന്‍ ആകുന്നില്ല – കാരണമില്ലാത്ത ഒന്നിന് മുന്‍പില്‍ മനസ്സു ഷണ്ഡന്‍ ആയിമാറുന്നു. അതുകൊണ്ട് മനസ്സ് ഒരു കാരണം അല്ലെങ്കില്‍ മറ്റൊരു കാരണം കണ്ടെത്തിക്കൊണ്ടേ ഇരിക്കുന്നു.  പക്ഷേ ഒരു കാര്യം ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ സന്തോഷവാനായി ഇരിക്കുമ്പോള്‍, പ്രത്യേകിച്ച് ഒരു കാരണം ഒന്നും അതിനില്ല. നിങ്ങള്‍ അസന്തുഷ്ടനായി ഇരിക്കുമ്പോള്‍, നിങ്ങളുടെ അസന്തുഷ്ടിക്ക്   ഒരു കാരണം ഉണ്ടാകും – കാരണം, സന്തോഷം എന്നത് നിങ്ങളെ നിര്‍മ്മിച്ചിരിക്കുന്ന വസ്തു തന്നെ ആണ്, നിങ്ങളുടെ ഉള്‍ക്കാമ്പ്‌ ആണത്. ആനന്ദം എന്നത് ആണ് നിങ്ങളുടെ ഏറ്റവും ഉള്ളിലുള്ള സത്ത” – ഓഷോ (ക്രി.വ. 1931-1990)

“നിങ്ങളുടെ കണ്ണുകള്‍ അവനിലേക്ക്‌ തിരിയിട്ടെ. നിങ്ങള്‍ക്ക് പ്രകാശം ലഭിക്കും” (ദാവീദ്‌ രാജാവ്, ടോറയിലെ സ്തോത്രം 34:5 . ക്രി.വ.907-837)

“ധ്യാനത്തിലൂടെ, നിശ്ചലതയില്‍ എത്തിച്ചേരാനുള്ള കഴിവിലൂടെ, സ്നേഹ ഭരിതമായ പ്രവര്‍ത്തികളിലൂടെ, അനുകമ്പയും പങ്കാളിത്വത്തിലും കൂടെ, പ്രപഞ്ചത്തിലെ സര്‍ഗ്ഗാത്മക ശക്തികളുടെ സ്വഭാവം മനസ്സിലാക്കി അതുമായി ബന്ധത്തിന്‍റെ ഭാവന കൈ ആളുന്നതിലൂടെ നിങ്ങള്‍ക്ക് ശരിക്കും ആ പ്രക്രിയ ത്വരിതപ്പെടുത്താന്‍ കഴിയും. അതുകൊണ്ട്, അതാണ്‌ ബോധപൂര്‍വ്വം ഉള്ള പരിണാമം.” – ദീപക്‌ ചോപ്ര (1946 -ല്‍ ജനിച്ചു)