About


Scroll down to  Read in Malayalam 

മലയാളത്തില്‍ വായിക്കുവാന്‍ താഴേക്ക് സ്ക്രോള്‍ ചെയ്യുക


The Web School

Dhyanavidya.in is a Web School created for the purpose of  giving quality education on Mediation for the beginners. It is structured as a free-of-cost,  self-study curriculum with optional choice for in person assistance from the teacher,  if desired. It is particularly hoped that this Web School will be of interest to the young minds in the schools and universities. Specific emphasis is, therefore, given to provide a detailed introduction to the context of meditation in a logically sequential manner, with in the larger picture of life as a whole. With this foundational understanding in place, learning and practising becomes even more interesting and committed.

There are many different types of meditations practised today.  Regardless of the variety, all  meditations are,  however,  aimed at the single purpose of stilling our mind and shifting our self-identification  from the mind to the witnessing consciousness, which is what we really are. In everyday language, we can call this end-objective of all meditations, “self-realisation”.  The meditation taught in this web school is in the tradition of Kriya Yoga, as taught by Pramahansa Yogananda – the great Master of  Kriya Yoga who wrote the-all-time spiritual classic Autobiography of a Yogi. The Meditation techniques taught here will help the practitioner to advance into Kriya Yoga practices, if the practitioner  wishes. Kriya Yoga  is the ‘air plane route’ to self-realisation. 

The Teacher

This web school is run and maintained by “Nanda”, who will be your teacher at this Web School. Nanda has been on the path of self-enquiry for more than 45 years already, and has been seriously practising meditation for the last 20+ years. He has had the opportunity to induct and train several aspirants to meditation during this period. He is also an accredited meditation teacher from Ananda School of Yoga & Meditation  located at 14618 Tyler Foote Road, Nevada City, CA 95959, USA. Ananda Sangha Worldwide was established in 1969 by Swami Kriyananda who was a direct disciple of Paramahansa Yogananda. Today Ananda has over 150 centers and meditation groups in over 45 countries. Nanda’s father was Yogacharya Govindan Nair, who was a well known Yogacharya in Kerala, India, during his lifetime and has written several popular books in Malayalam on Yogavidya. Apart from the traditional training in Ashtanga Yoga that Nanda received in India, he has also received a Master’s degree in Consciousness Studies after formal studies at the International Metaphysical University in West Virginia, USA. Nanda has also worked in senior management positions both in India and abroad with International organisations and possesses a pragmatic approach in life.

The Syllabus 

This self-study course is divided into 4 parts, as shown below. Part 1 is intended as the foundation course to give a proper understanding of the context and reason for practising meditation. Part 2 and 3 is all about the theory and practice of meditation respectively. Part 4 is about other supporting practices, which will immensely help the practitioner in reaching the end goal of meditation. 

Part – 1

 

Foundation

Part – 2

 

Principles of Meditation

Part – 3

 

Practice of Meditation

Part – 4

 

Other Supporting Practices

  1. Introduction
  2. The True Purpose of Meditation
  3. Knowing the Ultimate Reality
  4. Yogic Constitution of a Human Body. 
  5. The Wanderer!
  6. Where do we stand now?
  7. Where do we want to reach?
  8. Inner Purpose
  9. FAQs
  1. What is Meditation?
  2. Why is Meditation?
  3. Role of Energy in Meditation
  4. Role of Relaxation in Meditation
  5. Mind – Breath Relationship in Meditation
  6. Roles of Concentration and Absorption in Meditation
  7. Correct Breathing Method
  8. Postures in Meditation
  9. FAQs
  1. Introduction to Ananda Meditation
  2. Tensing and Relaxing Exercises
  3. Hamsa Sadhana Meditation
  4. Guided Meditation Session
  5. AUM Technique
  6. Tips for Deeper Meditation
  7. FAQs
  1. Relationships with Self &  Others
  2. Energization Exercises
  3. Surya Namaskar
  4. Pranayama Exercises
  5. Role of Heart Energy in Mediation
  6. “The Power of NOW”.
  7. FAQs

Note: Access to Part 2 , Part 3 & Part 4  requires pre-registration. To -pre-register,  please write to us

All these lessons are free of cost. However, for gaining access to Part 2, 3 and 4 pre-registration is required. After studying the Part -1, the aspirants are requested to write to the teacher, with their contact details and their personal experience with meditation so far, for gaining access to the rest of the sections.


 

ഈ വെബ്‌ വിദ്യാലയം

ധ്യാന പരിശീലനം ആദ്യമായി ആരംഭിക്കുന്ന തുടക്കകാര്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വെബ്‌ വിദ്യാലയം ഉണ്ടായിരിക്കുന്നത്. സൗജന്യമായി, സ്വയം ശ്രമിച്ചു പഠിക്കുവാന്‍ ഉതകുന്ന വിധത്തിലാണ് ഇതിലെ  വിദ്യാഭ്യാസ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. നേരിട്ടുള്ള അദ്ധ്യാപക സമ്പര്‍ക്കത്തോടെ പഠിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങിനേയും ഐച്ഛികമായി ചെയ്യാവുന്നതാണ്. സ്കൂളുകളിലും സര്‍വ്വകലാശാലകളിലും ഉള്ള യുവ മനസ്സുകള്‍ക്ക് ഈ വെബ്‌ വിദ്യാലയത്തില്‍ താത്പര്യം ഉണ്ടാകും എന്ന പ്രത്യാശ വിശിഷ്യായുണ്ട്. അതിനാല്‍, ആദ്യ പാഠങ്ങള്‍ ധ്യാന വിദ്യയുടെ പശ്ചാത്തലവും പ്രസക്തിയും കാണിച്ചു നല്‍കിക്കൊണ്ട്, യുക്തിഭദ്രമായ രീതിയില്‍ ക്രമാനുഗതമായി  വിവരണങ്ങള്‍ നല്‍കി വിശദമാക്കുന്നതില്‍ പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ട്. ജീവിതത്തിന്‍റെ ഏറ്റവും വലിയ ചിത്രം പശ്ചാത്തലമാക്കി പരിചയപ്പെടുത്തിക്കൊണ്ടാണ് അങ്ങിനെ ചെയ്തിരിക്കുന്നത്. അടിസ്ഥാനപരമായ ആ അറിവ് യഥാവിധി ലഭിച്ചുകഴിയുമ്പോള്‍, പഠനവും പരിശീലനവും കൂടുതല്‍ താത്പര്യജനകവും പ്രതിബദ്ധവും ആയിത്തീരും. 

വിവധ തരത്തിലുള്ള ധ്യാന സമ്പ്രദായങ്ങള്‍ ഇന്ന് പരിശീലിക്കപ്പെട്ടു വരുന്നുണ്ട്. അവയിലെ വൈവിദ്ധ്യങ്ങള്‍ക്കെല്ലാം അതീതമായി, എല്ലാ ധ്യാന സമ്പ്രദായങ്ങളുടേയും ഒരേ ഒരു ഉദ്ദേശ്യം,  നമ്മുടെ മനസ്സിനെ നിശ്ചലമാക്കി, മനസ്സുമായി താദാത്മ്യം പ്രാപിച്ചു നില്‍ക്കുന്ന നമ്മടെ സ്വ-അവബോധത്തെ സ്വയം എടുത്ത് മാറ്റി, യഥാര്‍ത്ഥ നമ്മള്‍ എന്താണോ അതാകുന്ന സ്വ-അവബോധം ആയി തന്നെ സാക്ഷീഭാവത്തോടെ സ്വയം നിലനിര്‍ത്തുക എന്നതാണ്. സര്‍വ്വ സാധാരണമായ ഭാഷയില്‍ പറഞ്ഞാല്‍, എല്ലാ ധ്യാന സമ്പ്രദായങ്ങളുടേയും ആത്യന്തിക ലക്ഷ്യം “ആത്മ സാക്ഷാത്ക്കാരം” എന്നുള്ളതാണ്. ഈ വെബ്‌ വിദ്യാലയത്തില്‍ അഭ്യസിപ്പിക്കുന്ന ധ്യാന രീതി പരമഹംസ യോഗാനന്ദ പഠിപ്പിച്ചു നല്‍കിയ ക്രിയാ യോഗ പാരമ്പര്യത്തില്‍ ഉള്ളതാണ്. സര്‍വ്വകാല ആത്മീയ ക്ലാസിക് ഗ്രന്ഥമായ “ ഓട്ടോ ബയോഗ്രഫി ഓഫ് എ യോഗി”യുടെ കര്‍ത്താവാണ് അദ്ദേഹം. ഇവിടെ പഠിക്കുന്ന ധ്യാന രീതി ഉപയോഗിച്ച്, ഒരു പഠിതാവിന്, വേണമെങ്കില്‍, ക്രിയായോഗയുടെ  ഉയര്‍ന്ന അഭ്യാസ ക്രമങ്ങളിലേക്ക് കടന്ന് ചെല്ലാവുന്നതാണ്. ആത്മ സാക്ഷാത്ക്കാരത്തിലേക്കുള്ള “വിമാന മാര്‍ഗ്ഗം” ആണ് ക്രിയാ യോഗ എന്നാണു പറയപ്പെടുന്നത്‌.

അദ്ധ്യാപകന്‍ 

ഈ വെബ്‌ വിദ്യാലയം  നയിക്കുന്നതും, ഇവിടെ ആവശ്യമായ പരിചരണങ്ങള്‍ നല്‍കുന്നതും “നന്ദ”യാണ്. അദ്ദേഹം ആണ് ഈ വെബ്‌ സ്കൂളിലെ നിങ്ങളുടെ അദ്ധ്യാപകന്‍. കഴിഞ്ഞ നാല്‍പ്പത്തി അഞ്ചു വര്‍ഷത്തില്‍ അധികമായി ആത്മാന്വേഷനത്തിന്‍റെ പാതയിലെ ഒരു പഥികനാണ് നന്ദ. അതില്‍ ഇരുപത് വര്‍ഷത്തില്‍ ഏറെ ആയി വളരെ ഗൗരവമായി തന്നെ ധ്യാനം അഭ്യസിച്ചു വരുകയാണ് നന്ദ. ഈ കാലയളവില്‍ ധ്യാനം പഠിക്കാന്‍ ആഗ്രഹിച്ച നിരവധിപ്പേരെ ധ്യാനത്തിലേക്ക് നയിക്കാനും, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്.   അമേരിക്കയിലെ നെവദ സിറ്റിയിലുള്ള ആനന്ദ സ്കൂള്‍ ഓഫ് യോഗ ആന്‍ഡ്‌ മെഡിറ്റേഷനില നിന്നും ധ്യാനം പഠിപ്പിക്കുവാന്‍ ഉള്ള സര്‍ട്ടിഫിക്കറ്റോടെ ഉചിതമായ രീതിയില്‍ അധികാരപ്പെട്ടിരിക്കുന്ന വ്യക്തിയും കൂടി ആണ് അദ്ദേഹം. പരമഹംസ യോഗാനന്ദയുടെ നേരിട്ടുള്ള ശിഷ്യനായിരുന്ന ക്രിയാനന്ദ സ്വാമിയാണ് 1969-ല്‍ ആനന്ദ സംഘാ വേള്‍ഡ് വൈഡ് സ്ഥാപിച്ചത്. ഇന്ന് 45 രാജ്യങ്ങളിലായി 150-ല്‍ ഏറെ ആനന്ദ ധ്യാന ഗ്രൂപ്പുകള്‍ ഉണ്ട്. തന്‍റെ ജീവിത കാലത്ത് കേരളത്തിലെ അറിയപ്പെടുന്ന യോഗ ആചാര്യനും, യോഗവിദ്യ തുടങ്ങിയ നിരവധി പ്രശസ്തമായ ഗ്രന്ഥങ്ങളുടെ കര്‍ത്താവും ആയിരുന്ന യോഗാചാര്യ ഗോവിന്ദന്‍ നായര്‍ ആണ് നന്ദയുടെ പിതാവ്. ഇന്ത്യയില്‍ നിന്നും  പരമ്പരാഗതമായി ലഭിച്ച അഷ്ടാംഗയോഗയിലെ പരിശീലങ്ങള്‍ക്ക് പുറമേ അമേരിക്കയിലെ വെസ്റ്റ്‌ വിര്‍ജീനിയയിലെ ഇന്‍റെര്‍നാഷണല്‍ മെറ്റാഫിസിക്കല്‍ യൂണിവേര്‍സിറ്റിയില്‍ നിന്നും പഠനാനന്തരം ‘ കോണ്‍ഷ്യസ്നെസ്സ് സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദം ലഭിക്കുകയുണ്ടായി. ഇന്ത്യയിലും വിദേശത്തും രാജ്യാന്തര കമ്പനികളില്‍ മുതിര്‍ന്ന മാനേജ്മെന്‍റ് നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നന്ദ ജീവിതത്തില്‍ തികച്ചും പ്രായോഗികമായ സമീപനം അനുവര്‍ത്തിക്കുന്ന ഒരാളാണ്. 

പഠന ക്രമം

ഈ സ്വയം-പഠന പദ്ധതി, താഴെ കൊടുത്തിരിക്കുന്ന രീതിയില്‍  നാലു ഭാഗങ്ങള്‍ ആയി തിരിച്ചിരിക്കുന്നു. ജീവിതത്തില്‍ ധ്യാനത്തിന്‍റെ പശ്ചാത്തലവും പരിശീലനത്തിന്‍റെ ഉദ്ദേശ്യവും വ്യക്തമാക്കുന്ന ഒന്നാം ഭാഗം അടിസ്ഥാന പഠനമാണ്. രണ്ടാം ഭാഗവും മൂന്നാം ഭാഗവും യഥാക്രമം ധ്യാനത്തിന്‍റെ പ്രമാണങ്ങളും പരിശീലനങ്ങളും ആണ്. നാലാം ഭാഗം  ധ്യാനത്തിന്‍റെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാനുള്ള പഠിതാവിന്‍റെ ധ്യാന പരിശീലനങ്ങളെ വളരെ അധികം പിന്തുണയ്കുന്ന മറ്റുചില ഉപ പരിശീലനങ്ങളെക്കുറിച്ചാണ്.

ഭാഗം – 1

അടിസ്ഥാന പഠനം 

ഭാഗം – 2

ധ്യാനത്തിന്‍റെ പ്രമാണങ്ങള്‍ 

ഭാഗം – 3

ധ്യാന പരിശീലനങ്ങള്‍  

ഭാഗം– 4

മറ്റു ഉപ പരിശീലനങ്ങള്‍   

  1. ആമുഖം 
  2. ധ്യാനത്തിന്‍റെ  യഥാര്‍ത്ഥ  ലക്ഷ്യം .
  3. ആത്യന്തികമായ സത്യം കണ്ടെത്തല്‍ 
  4. മനുഷ്യ ശരീരത്തിലെ യോഗാത്മക വ്യവസ്ഥകള്‍ 
  5. നാടോടി!
  6. ഇപ്പോള്‍ എവിടെ നില്‍ക്കുന്നു നമ്മള്‍ ?
  7. എവിടെ എത്തണം നമ്മള്‍?
  8. ആന്തരിക ലക്ഷ്യം
  9. സാധാരണ ചോദിക്കുന്ന ചോദ്യങ്ങള്‍.
  1. എന്താണ് ധ്യാനം?
  2. എന്തിനാണ് ധ്യാനം? 
  3. ധ്യാനത്തില്‍ ഊര്‍ജ്ജ ശക്തിയുടെ പങ്ക് 
  4. ധ്യാനത്തില്‍ പിരിമുറുക്കം ഇല്ലായ്മ ധ്യാനത്തില്‍ 
  5. മനസ്സും ശ്വാസോച്ഛ്വാസവും ധ്യാനത്തില്‍
  6. ഏകാഗ്രതയും ഏകചിന്താനിരതത്വവും ധ്യാനത്തില്‍ 
  7. ശരിയായ ശ്വസന രീതി
  8. ധ്യാനത്തിന് ഇരിക്കുന്ന രീതികള്‍ 
  9. സാധാരണ ചോദിക്കുന്ന ചോദ്യങ്ങള്‍ 

 

 

  1. ധ്യാനത്തിന് ആമുഖം 
  2. മുറുക്കലും അയക്കലും 
  3. ഹംസ സാധനാ ധ്യാനം
  4. പറഞ്ഞ് തരപ്പെട്ട ധ്യാനം  
  5. ഓം വിദ്യ 
  6. ധ്യാന നിമഗ്നതക്ക് ചില സൂചനകള്‍ 
  7. സാധാരണ ചോദിക്കുന്ന ചോദ്യങ്ങള്‍

  

  1. നാമും അന്യരും 
  2. ചൈതന്യ ദേതക വ്യായാമം
  3. സൂര്യ നമസ്കാരം  
  4. പ്രാണായാമം
  5. ധ്യാനത്തില്‍ ഹൃദയത്തിന്‍റെ   സ്ഥാനം
  6. “ഈ നിമിഷത്തിന്‍റെ ശക്തി ”.
  7. സാധാരണ ചോദിക്കുന്ന ചോദ്യങ്ങള്‍

കുറിപ്പ്: 2,3,4 ഭാഗങ്ങളിലേക്ക് പ്രവേശനം ലഭിക്കുവാന്‍  മുന്‍‌കൂര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അതിനായി എഴുതുക . 

 ഈ പാഠങ്ങള്‍ എല്ലാം തന്നെ സൌജന്യം ആണ്. എന്നിരുന്നാലും, 2,3,4 ഭാഗങ്ങളിലേക്ക് പ്രവേശനം ലഭിക്കുവാന്‍  മുന്‍‌കൂര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഒന്നാം ഭാഗം പഠിച്ചതിന് ശേഷം, നിങ്ങളുമായി ബന്ധപെടുവാന്‍ ആവശ്യമായ വിവരങ്ങളും, ഇതുവരെ ഉള്ള നിങ്ങളുടെ ധ്യാന സംബന്ധമായ മുന്‍ പരിചയവും കാണിച്ചു കൊണ്ട്  നിങ്ങളുടെ അദ്ധ്യാപകന് എഴുതുക. പ്രവേശനം ലഭിക്കുന്നതാണ്.