സാധാരണയായി എല്ലാവരും ധരിച്ചിരിക്കുന്നത് ചതുർ വേദങ്ങൾ എന്നത്  പ്രകൃതി ശക്തികളുടെ വർണ്ണയും,  യാഗയജ്ഞങ്ങളുടെ വിവരണങ്ങളും ആണെന്നാണ്. എന്നാൽ,  അതി വിശിഷ്ഠമായ ശാസ്ത്ര സത്യങ്ങൾ രഹസ്യമായി നിറച്ചു വച്ചിരിക്കുന്ന  നിധികുംഭങ്ങളാണ്  ഭാരതത്തിൻ്റെ  ചതുർ വേദങ്ങൾ. വേദങ്ങളിലെ ആരാധനാ മന്ത്രങ്ങൾക്ക് പുറകിൽ ഇലക്ട്രോണും, എനർജിയും, ആറ്റവും, മാറ്ററും, കോൺഷ്യസ്നെസും എല്ലാം സംയോജിച്ച് പ്രപഞ്ചവും ജീവജാലങ്ങളും എല്ലാം ഉണ്ടാകുന്ന കൃത്യമായ ഒരു വിജ്ഞാന ശാസ്ത്രം വളരെ സമർത്ഥമായി മറഞ്ഞിരിക്കുന്നുണ്ട്. പ്രകാശ കാന്തിക തരംഗങ്ങളായ അഗ്നി, സോമം, വരുണം എന്നീ മൂന്ന് പ്രഥമ മഹാ തത്വങ്ങൾ വിവിധ അനുപാതങ്ങളിൽ ചേർന്നാണ് സർവ്വ പ്രപഞ്ചവും  ഉണ്ടാകുന്നത് എന്ന് വേദങ്ങൾ പറഞ്ഞു തരുന്നു.  

അഗ്നിയും സോമവും വരുണവും ചേർന്ന് ഊർജ്ജ കണങ്ങളും, ഊർജ്ജകണങ്ങൾ ചേർന്ന് “തന്മാത്ര”കളും,              തന്മാത്രകൾ (അണുക്കൾ) ചേർന്ന് പഞ്ചഭൂതങ്ങളും, പഞ്ചഭൂതങ്ങൾ ചേർന്ന് ദ്രവ്യ പദാർത്ഥങ്ങളും  രൂപീകൃതമാകുന്നതിൻ്റെ വിശദാംശങ്ങൾ ചതുർ വേദങ്ങളിൽ നൽകിയിട്ടുണ്ട്. എന്നാൽ വിഷയം ആഴത്തിൽ അറിയുന്ന പണ്ഡിതനായ ഒരു വേദാചാര്യൻ വിശദമാക്കിത്തരുമ്പോൾ മാത്രമേ ഇതെല്ലാം നമുക്ക് മനസ്സിലാകുകയുള്ളൂ എന്ന് മാത്രം. അന്യഥാ ലഭ്യമല്ലാത്ത വേദങ്ങൾ നൽകുന്ന  പ്രസ്തുത അറിവുകളുടെ ഒരു പ്രാഥമിക പരിചയപ്പെടുത്തൽ മാത്രമാണ് ഈ പാഠത്തിൽ നൽകുന്ന പ്രപഞ്ചത്തിൻ്റെ മെറ്റീരിയൽ ടെക്‌നോളജി.

അഥർവ്വ വേദം പ്രഥമ വേദം 

ഋഗ് വേദം, യജുർ വേദം, സാമവേദം, അഥർവ്വ വേദം എന്ന ക്രമത്തിലാണ് സാധാരണയായി ചതുർ വേദങ്ങൾ ഇന്ന് പരാമർശിക്കപ്പെടാറുള്ളത്. ആ ക്രമത്തിലാണ് അവ രൂപീകരിക്കപ്പെട്ടിരിക്കുന്നത്  എന്നാണ് നമ്മൾ പൊതുവേ  ധരിച്ചിരിക്കുന്നതും. എന്നാൽ, അഥർവ്വ വേദമാണ് ആദ്യമായി രൂപീകൃതമായ വേദം. അഥർവ്വ മഹർഷിയാണ് ആദ്യമായി വേദം രചിച്ചതും, സനാതനമായ എല്ലാ ആചാര അനുഷ്ഠാനങ്ങളും യജ്ഞ ക്രമങ്ങളും ആദ്യമായി രൂപീകരിച്ചതും. പ്രപഞ്ച നിർമ്മിതിയുടെ മെറ്റീരിയൽ ടെക്നോളോജിയെ സംബന്ധിക്കുന്ന സർവ്വ  രഹസ്യങ്ങളും അഥർവ്വ വേദത്തിൽ ആച്ഛാദിതമാക്കി നൽകപ്പെട്ടിരിക്കുന്നു.  

അതോടൊപ്പം, ആ രഹസ്യങ്ങൾക്ക് അടിസ്ഥാനമായ സചേതനങ്ങളായ തത്വങ്ങളെ മനസ്സിലാക്കി അവയെ വ്യക്തിപരമായി ആരാധിച്ചുകൊണ്ട് ആ തത്വങ്ങളുമായി  യജ്ഞകർ   ഒരു വ്യക്തി ബന്ധം  സ്ഥാപിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ  അന്ധമായ പ്രകൃതി ശക്തികളുടെ ആരാധനയല്ല യജ്ഞങ്ങൾ. നേരെമറിച്ച്, പ്രപഞ്ച  സൃഷ്ടിക്ക് ഉപയോഗിച്ച മെറ്റീരിയൽ ടെക്‌നോളജിയെ സംബന്ധിച്ച  ഏറ്റവും ഉയർന്ന അറിവിൽ അധിഷ്ഠിതമായ ചില പ്രവർത്തന ശൈലികളാണ് അവയല്ലാം. 

അനുവാചകരെ അത്ഭുതപ്പെടുത്തിയേക്കാവുന്ന മറ്റൊരു രസകരമായ സത്യം,   ആരംഭത്തിൽ വേദങ്ങളിലെ ശാസ്ത്ര സത്യങ്ങൾ ഗദ്യത്തിലായിരുന്നു എന്നതാണ്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളാൽ അവ വളരെ ഗൂഢാർത്ഥമുള്ള പദ്യത്തിൽ എഴുതി സംരക്ഷിക്കപ്പെടേണ്ടിവന്നു. കാലത്തിൻ്റെ പെരുവെള്ള പാച്ചിലിൻ്റെ വിവിധ ഘട്ടങ്ങളിൽ  മനുഷ്യ അവബോധത്തിനും വളർച്ചയും തളർച്ചയും സംഭവിക്കുന്നുണ്ട്. വസ്തുതകൾ മനസ്സിലാക്കുവാനുള്ള മനുഷ്യൻ്റെ കഴിവ് ക്ഷയിക്കുന്ന കാല ഘട്ടങ്ങൾ വരുകയും പോകുകയും ചെയ്യുന്നുണ്ട്.  കാലത്തിൻ്റെ വലിയ ചിത്രമായ യുഗങ്ങളുടെ  പരിവൃത്തിയിലൂടെ നോക്കുമ്പോൾ മാത്രമേ ഇതെല്ലാം മനസ്സിലാക്കുവാൻ കഴിയുകയുള്ളൂ. എന്തായാലും, മനുഷ്യൻ്റെ തിരിച്ചറിവും അവബോധവും  സ്വാഭാവികമായും വളരെ കുറഞ്ഞിരിക്കുന്ന ഇത്തരം ഘട്ടത്തിൽ, ഗദ്യരൂപത്തിൽ ലഭ്യമായിരുന്ന ഈ വിശേഷ അറിവുകൾ മനുഷ്യൻ തെറ്റായ കാര്യങ്ങൾക്കായി ഉപയോഗിക്കും  എന്നതിനാൽ അവയെല്ലാം     പെട്ടെന്ന് മനസ്സിലാക്കുവാൻ കഴിയാത്ത വിധം  ഗൂഢാർത്ഥമുള്ള  സൂത്ര രൂപത്തിലാക്കി പിന്നീട് മാറ്റപ്പെടുകയാണ് ഉണ്ടായത്. അങ്ങിനെയാണ് ഋഗ്വേദവും, യജുർ വേദവും നിലവിൽ വരുന്നത്. 

ഈ വിധതിൽ  സൂത്ര രൂപത്തിലേക്ക് മാറ്റപ്പെട്ട  വേദങ്ങൾ ഓർമ്മിക്കുവാനും, ഓർമ്മയിലൂടെ തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറുവാനും വേണ്ടി ഒരു പ്രത്യേക വൃത്തലും ഛന്ദസ്സിലും ആണ് ചൊല്ലിപ്പഠിക്കേണ്ടത്. കൂടാതെ, അത്തരം പാരായണ ശൈലിയിലൂടെ ഉണ്ടാകുന്ന പ്രകമ്പനം മനുഷ്യൻ്റെ ഊർജ്ജ ശരീരത്തിൽ പ്രയോജനകരമായ മാറ്റങ്ങൾ വരുത്തുവാനും കഴിയുന്ന ഒന്നാണ്.  ഇതിനുള്ള വഴിയൊരുക്കലാണ് സാമ വേദം ചെയ്യുന്നത്. ഇതാണ് ഓരോ വേദങ്ങളുടേയും സാമാന്യമായ ഉദ്ദേശവും  അനുക്രമവും.

വേദങ്ങളുടെ അന്യഗ്രഹ ബന്ധം 

വേദ രചനയിൽ വിശേഷ അറിവുകൾ നൽകി അഥർവ്വ മഹർഷിയെ സഹായിക്കുന്ന അന്യഗൃഹത്തിൽ നിന്നും എത്തിയ ചില പണ്ഡിതരരെക്കുറിച്ച് വേദങ്ങളിൽ ഉള്ള പരാമർശങ്ങളെക്കുറിച്ച് രണ്ടാം പാഠ ഭാഗത്തിൽ പ്രതിപാദിച്ചിരുന്നുവല്ലോ. അന്യഗ്രഹ പണ്ഡിതന്മാർ അഥർവ്വ മഹർഷിയെ അഥർവ്വ വേദ രചനയിൽ സഹായിക്കുക മാത്രമല്ല, അഥർവ്വ കുലത്തിൽ നിന്നും വിവാഹംകഴിച്ച് “അംഗിരസ്സുകൾ” എന്ന പേരിൽ  ഒരു പ്രത്യേക ജനിത ഗോത്ര ശാഖ തന്നെ ഭൂമിയിൽ അതിനെത്തുടർന്ന്   ഉണ്ടാകുകയും ചെയ്തു.

അന്യ ഗ്രഹങ്ങളിൽ നിന്നും ഉയർന്ന അവബോധമുള്ള പ്രതിഭകൾ  ഭൂമിയുമായി സമ്പർക്കം നിലനിറുത്തിയിരുന്നു എന്ന അറിവ്  ഭാരതത്തിൽ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്  എന്ന് കാണാം. മൂവായിരത്തി മുന്നൂറു  വർഷങ്ങൾക്ക് മുമ്പ് എബ്രഹാമീയ മതങ്ങളുടെ പിതാവായ അബ്രഹാമിൻ്റെ നാലാം തലമുറയിലെ മോസ്സസ്സ് (മൂശ) ആണ് ഫറവോൻ സേത്തി  ഒന്നാമൻ്റെ   കാലത്ത് ഈജിപ്ഷ്യൻ അടിമത്തത്തിൽ നിന്ന് എബ്രായരുടെ പലായനവും മോചനവും സാദ്ധ്യമാക്കി ഇസ്രായേൽ രാജ്യം സ്ഥാപിക്കുന്നത്.   സീനായ് പർവ്വതത്തിൽ വച്ച് “തിയോബ” എന്ന അന്യഗ്രഹത്തിൽ നിന്നും വിശിഷ്ടവ്യക്തികളാണ്    മോസ്സസ്സിന് പത്തു കൽപ്പനകൾ  നൽകുന്നതും, ഈജിപ്തിൽ നിന്നും ഉള്ള പാലായനത്തിനായി മോസസ്സിനെ സഹായിക്കുന്നതും  എന്ന് പ്രാചീന ഹീബ്രു ബൈബിളിലെ പഴയ നിയമത്തിൻ്റെ ഏറ്റവും പഴയ    പ്രതികളിൽ കാണുന്നുണ്ട്. പിൽക്കാലത്ത് വന്ന ബൈബിളിൻ്റെ പ്രതികളിൽ നിന്നും  ഈ ഭാഗങ്ങൾ നീക്കം ചെയ്യപ്പെടുകയാണ് ഉണ്ടായത്. ഒന്നാം കൽപ്പന  ഹീബ്രു ഭാഷയിൽ നിന്നും ഭാഷാന്തരം ചെയ്തപ്പോൾ വന്ന  വളരെ ഗൗരവതരമായ ഒരു   പിഴവാണ്  പിൽക്കാലത്തുള്ള സർവ്വ മത വിദ്വേഷങ്ങൾക്കും കാരണമായതെന്നും, എന്താണ് ആ പിഴവെന്നും  തുടങ്ങിയ വിവരങ്ങൾ “തിയോബ പ്രോഫസി” എന്ന പുസ്തകത്തിൽ കാണാവുന്നതാണ്. “തിയോബ” എന്ന ശബ്ദത്തിനും “യഹോവ” എന്ന എന്ന ശബ്ദത്തിനും തമ്മിലുള്ള ശബ്ദ സാമ്യം  ശ്രദ്ധിക്കുക. 

അതുപോലെ തന്നെ, പ്രപഞ്ച രഹസ്യങ്ങളെ കുറിച്ചുള്ള  ശാസ്ത്രീയ  അറിവുകൾ, ഭാരതത്തിൽ മാത്രമല്ല, ഭാരതത്തിന് പുറത്തും പുരാതന കാലത്ത് ലഭ്യമായിരുന്നു എന്നതിന് ഉദാഹരണം “കബാലിയോൺ” എന്ന പുരാതന ഗ്രീക്ക് ഗ്രന്ഥമാണ്. പുരാതന ഭാരതീയ വൈജ്ഞാനികർക്ക് അറിവുണ്ടായിരുന്ന എല്ലാ പ്രകൃതി നിയമങ്ങളും ഭാരതത്തിൻ്റെ അല്ലാത്ത “കബാലിയോൺ” എന്ന പുരാതന ഗ്രന്ഥത്തിൽ കാണാവുന്നതാണ്. ഇക്കാര്യങ്ങൾ അടുത്ത പാഠഭാഗത്തിൽ ചർച്ച ചെയ്യുന്നുണ്ട്.    ഇതിൽ നിന്നും, അന്യഗ്രഹ സമ്പർക്കങ്ങളും, ശ്രേഷ്ഠമായ ശാസ്ത്രീയ അറിവുകളും അതിപുരാതന കാലത്ത് ഭാരതത്തിൽ മാത്രമല്ല, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും ഉണ്ടായിരുന്നു എന്ന് കാണാം.  

പ്രപഞ്ച സൃഷ്ടിയുടെ തുടക്കം ബിഗ് ബാംഗിൽ  നിന്നായിരുന്നു എന്ന് ആധുനിക ശാസ്ത്രം കരുതുന്നു.   ഇരുപതാം നൂറ്റാണ്ടിൻ്റെ പകുതി വരെ,   ഭൂരിഭാഗം ശാസ്ത്രജ്ഞരും വിശ്വസിച്ചിരുന്നത് പ്രപഞ്ചം അനന്തവും നിത്യനൂതനവും  ആയ   ഒന്നാണെന്നായിരുന്നു. ഐൻസ്റ്റൈൻ്റെ ആപേക്ഷികതാ സിദ്ധാന്തം, ഗുരുത്വാകർഷണ സിദ്ധാന്തം തുടങ്ങിയവയെല്ലാം   നിലവിൽ വരൂകയും ഗാലക്‌സികൾ പരസ്പരം അകന്നകന്ന് പോകുകയാണെന്ന്   എഡ്വിൻ ഹബിൾ കണ്ടെത്തുകയും ചെയ്യുന്നത് വരെ, ഇപ്പറഞ്ഞ  വിശ്വാസം  പൊതുവേ അന്നത്തെ സയൻസും അംഗീകരിച്ചിരുന്നു. 

എന്നാൽ,  1964-ൽ   കോസ്മിക് ബാക്ക്ഗ്രൗണ്ട് റേഡിയേഷൻ കണ്ടെത്തിയതോടെ    ആദ്യകാല പ്രപഞ്ചത്തിൻ്റെ ഒരു അവശേഷിപ്പാണ് കോസ്മിക് ബാക്ക്ഗ്രൗണ്ട് റേഡിയേഷൻ എന്ന് ശാസ്ത്രജ്ഞർക്ക് മനസ്സിലായി.  അതിനുശേഷമാണ്  ഹബിൾ ടെലിസ്‌കോപ്പ് പോലെയുള്ള നൂതന സാങ്കേതികവിദ്യ ശാസ്ത്രം കൈവരിക്കുന്നത്. തുടർന്ന്, ബിഗ് ബാംഗിനെക്കുറിച്ചും പ്രപഞ്ചത്തിൻ്റെ ഘടനയെക്കുറിച്ചും എല്ലാമുള്ള ഒരു വലിയ  ചിത്രം ഈ ടെലിസ്കോപ്പ് നൽകി. സമീപകാല നിരീക്ഷണങ്ങളിലൂടെ പ്രപഞ്ചത്തിൻ്റെ വികാസം വളരെ വേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്ന് സയൻസ്  ഇന്ന് മനസ്സിലാക്കുന്നു.  സമാനമായ  മഹാ സ്ഫോടനത്തെക്കുറിച്ചുള്ള പ്രതിപാദ്യം ചതുർ വേദങ്ങളിലും ഉണ്ട്. എന്നാൽ ഒരേ ഒരു മഹാ സ്ഫോടനത്തെക്കുറിച്ചു മാത്രമല്ല, നിരവധി മഹാ സ്ഫോടനങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ വേദങ്ങളിൽ ഉണ്ട്.  


ഇത്രയും വസ്തുതകൾ  ആമുഖമായി വേദ പാരമ്പര്യത്തെക്കുറിച്ച് മനസ്സിലാക്കിയതിന് ശേഷം,  നമുക്ക് ഇനി സൃഷ്ടിക്ക് ഉപയോഗിച്ച “മെറ്റീരിയൽ” ടെക്‌നോളജിയെക്കുറിച്ച് വേദങ്ങൾ നൽകിയ വിശിഷ്ട അറിവുകളിലേക്ക് കടക്കാം.     എങ്ങിനെയാണ് സർവ്വത്വം എന്ന  ഒരു പദാർത്ഥമേ അല്ലാത്ത  ക്വാണ്ടം സ്ഥിതിയിൽ നിന്നും പദാർത്ഥ നിബിഡമായ ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്? ആധുനിക ഭാഷയിൽ പറഞ്ഞാൽ എങ്ങിനെയാണ് നോൺ-മാറ്ററിൽ നിന്നും മാറ്റർ സൃഷ്ടിക്കപ്പെട്ടത്?  എല്ലാം ആരംഭിക്കുന്നത് ആദ്യത്തെ  മഹാ വിസ്‌ഫോടനത്തോടെ ആണ്.